Posts

Healthy Food

 നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെളുത്ത അരി രോഗ കാരണമാണെന്ന് നമ്മൾക്കറിഞ്ഞുകൂടാ. തവിടിനുള്ളിൽ അടങ്ങിയ നാരുകളും (ഫൈബർ)  അപൂർവ്വ വിറ്റാമിനുകളും നഷ്ടമായത് നാം അറിയുന്നില്ല. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ നാരുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന സാമാന്യ വിവരം നമ്മുടെ പൂർവ്വികർക്കുണ്ടായിരുന്നു. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രമേഹ രോഹികളുള്ളത് ചൈനയിലാണ്. വെളുപ്പിച്ച അരിയാണ് ചൈനക്കാരുടെ ഭക്ഷണമെന്നതാണ് ഇതിന്റെ രഹസ്യം. അമേരിക്കയിലെ ഹാർവാഡ് സ്ക്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് അവരുടെ പഠനത്തിൽ തവിടുള്ള അരിയുടെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. (Dr. Qisan - ഡോ. ക്വിസൻ ആണ് 18 വർഷം പഠനം നടത്തി ഇത് തെളിയിച്ചത്.) രണ്ടു കപ്പ് പൂർണ്ണ ധാന്യം കഴിക്കുമ്പോൾ പ്രമേഹ സാദ്ധ്യത 21% കുറയുന്നുവെന്നാണ് പറയുന്നത്. നിർഭാഗ്യവശാൽ തവിടില്ലാത്ത നെൽവിത്തിനങ്ങൾ നാം പ്രചരിപ്പിക്കുകയും അവശേഷിക്കുന്ന തവിടും മാറ്റി തവിടെണ്ണയുണ്ടാക്കി വിറ്റ് ആരോഗ്യം തകർക്കുകയും ചെയ്യുന്നു.  വീട്ടമ്മ സന്യാസിയുടെ രണ്ടാമത്തെ ഉപദേശത്തിന്റെ പൊരുൾ തേടി. പച്ചക്കറികൾ അരിവയ്ക്കും മുമ്പേ (മൂത്തു പോകും മുമ്പേ - ഇളം പ്രായത്തിൽ) കറി വയ്ക്കണമെന്നായിരുന്